"ഒരു ചിത്രത്തിന് ആയിരം വാക്കുകൾക്ക് തുല്യമായ മൂല്യമുണ്ട്", ശരിയായ വാക്യം തന്നെ; ഇന്ന് ഇന്റർനെറ്റ് മുഴുവൻ നിറഞ്ഞിരിക്കുന്നത് ചിത്രങ്ങളും മറ്റ് ഗ്രാഫിക് കണ്ടന്റുകളുമാണ്. ഇത്തരം ഡിസൈനുകളുടെ വ്യാപകമായ ഉപയോഗം നാം സോഷ്യൽ മീഡിയയിലും ഇതര മാധ്യമങ്ങളിലും നമുക്ക് കാണുവാൻ സാധിക്കും. ഈ പുരോഗതിയുടെ പ്രധാന കാരണമെന്ന് പറയുന്നത് ടെക്നോളജിയുടെയും, തുടർന്ന് ഇന്റർനെറ്റ് മാർക്കറ്റിങ്ങിൽ ഉണ്ടായ കുതിച്ചുകയറ്റമാണ്. വിവരങ്ങളും, ദൃശ്യമായ കണ്ടന്റുകളും കൊണ്ട് സമ്പന്നമായ ഡിജിറ്റൽ രംഗത്തേക്ക് ചുവടുമാറുന്ന ബിസിനസ്സുകളുടെ ദ്രുതഗതിയിലുള്ള വളർച്ച നമുക്ക് നേരിട്ടനുഭവിച്ചറിയാവുന്നതാണ്. വളരെ ലളിതമായി പറഞ്ഞാൽ, ചിത്രങ്ങളും, എഴുത്തും അടങ്ങിയ വിവിധങ്ങളായ ഗ്രാഫിക് കണ്ടന്റുകൾ നിർമിക്കുന്നതിനെയാണ് ഡിജിറ്റൽ രംഗത്ത് ഗ്രാഫിക് ഡിസൈനിംഗ് എന്ന് പറയുന്നത്. ഓൺലൈൻ വ്യാപാരികളുടെ അഭിപ്രായത്തിൽ, ഒരു ബ്രാൻഡിന്റെ സ്വത്വത്തെ വികസിപ്പിക്കുന്നതിലും, ഉപഭോക്താവിന്റെ തീരുമാനത്തെ സ്വാധീനിക്കുന്നത്തിലും ബിസിനസ്സിനെ ഏറ്റവുമധികം സഹായിക്കുന്ന ഘടകങ്ങളിലൊന്ന് ഗ്രാഫിക് ഡിസൈനാണ്. ഇതിൽ പോസ്റ്റർ, ലോഗോ, ഇല്ലസ്ട്രേഷൻ, വെബ്സൈറ്റ്, ബ്രോഷർ തുടങ്ങിയവയുടെ നിർമാണമാണ് ഉൾപ്പെടുന്നത്. എങ്ങനെയാണ് ഗ്രാഫിക് ഡിസൈന്റെ പ്രാധാന്യം, ഒരു ബ്രാൻഡിന്റെ സ്വീകാര്യതയെ അത് എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങിയ കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.
നിങ്ങളുടെ ബ്രാൻഡിന് നല്ല ഒരു പ്രതിച്ഛായ സൃഷ്ട്ടിക്കണമെങ്കിൽ, മറ്റ് എതിരാളികളിൽ നിന്ന് വേറിട്ട് നിൽക്കണമെങ്കിൽ, സ്വന്തമായ ഐഡൻറിറ്റി ഉണ്ടാക്കിയെടുക്കണമെങ്കിൽ ഗ്രാഫിക് ഡിസൈനിംഗ് അത്യാവശ്യമാണ്. ആകർഷകവും, ഹൃദ്യവുമായ ഡിസൈനുകളിലൂടെ ജനങ്ങളുടെ ശ്രദ്ധ നേടിയെടുക്കാനും, അവരിൽ നല്ല മതിപ്പ് സൃഷ്ടിക്കാനും ബിസിനസ്സുകൾ പരിശ്രമിക്കേണ്ടതാണ്.
ഉദാഹരണനത്തിന് ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിന്റെ പോസ്റ്റർ തന്നെ നോക്കുക. മൊബൈൽ ഫോണുകളുടെ അമിതോപയോഗം മൂലം കുട്ടികൾക്കുണ്ടാവുന്ന ആരോഗ്യപ്രശ്നത്തെക്കുറിച്ച് രസകരമായ വാക്കുകളുപയോഗിച്ചുകൊണ്ടുള്ള ഒരു പോസ്റ്ററാണിത്. അതിന്റെ ഡിസൈൻ വളരെ ലളിതമാണ്, മാത്രമല്ല ജനങ്ങളെ എളുപ്പത്തിൽ ആകർഷിക്കുന്നതുമാണ്.
എഴുതുന്ന കണ്ടന്റിനെക്കാൾ ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റുന്നത് ചിത്രങ്ങളടങ്ങിയ ഉള്ളടക്കമാണെന്നാണ് ഗവേഷകർ പറയുന്നത്. മനസ്സിൽ തട്ടുന്ന ഗ്രാഫിക് ഡിസൈനുകൾ എപ്പോഴും ആളുകളുടെ മനസ്സിൽ ശക്തമായ സ്വാധീനം സൃഷ്ടിക്കുന്നു. ഗ്രാഫിക് ഉള്ളടക്കമുള്ള മികച്ച ഡിസൈൻ ബിസിനസ്സുകളുടെ പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല, മികച്ച ഉള്ളടക്കത്തിന് ഒരു ബ്രാൻഡിന്റെ ഇമേജ് വർധിപ്പിക്കാൻ സാധിക്കും.
ഉദാഹരണത്തിന് ലാൻഡ് റോവർ കാർ കമ്പനിയുടെ 'മോർ പുൾ' എന്ന ക്യാമ്പയിൻ പരസ്യം തന്നെ എടുക്കുക. ഈയൊരു ചിത്രത്തിൽനിന്ന് നമുക്ക് മനസ്സിലാക്കാവുന്ന ഒരു കാര്യമുണ്ട്, വെറും രണ്ടു വാക്കുകളും, ഉജ്ജ്വലമായ ഒരു ദൃശ്യ ഉള്ളടക്കവുമാണ് അവരുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ അവർ ഉപയോഗിച്ചിട്ടുള്ളത്. സമർത്ഥമായ, മനസ്സ് കീഴടക്കുന്ന ഒരു പരസ്യചിത്രം. കാറിന്റെ ഒരു പ്രത്യേക വിശേഷണത്തെക്കുറിച്ചാണ് വിവരിക്കുന്നത്. അതിന് വേണ്ടി ഏറ്റവും ലളിതമായ രീതിയിലൊരു പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നു.
ഒരു മികച്ച ഡിസൈന് ഫലപ്രദമായി നിങ്ങളുടെ ബ്രാൻഡിന്റെ സന്ദേശം ജനങ്ങളെ അറിയിക്കാൻ കഴിയും. എന്നാൽ ഡിസൈൻ ആകർഷകമല്ലെങ്കിൽ അത് ജനങ്ങളുടെ മനസ്സിൽ ഒരു തെറ്റായ ധാരണയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് ഗ്രാഫിക് ഡിസൈൻ എന്ന് പറയുന്നത്, ഉപഭോക്താവിന്റെ വിശ്വാസ്യത നേടിയെടുക്കന്നതിന് വേണ്ടിയുള്ള, ബ്രാൻഡിന്റെ പ്രതിച്ഛായയെ സ്വാധീനിക്കുന്ന ഏറ്റവും മികച്ച ഘടകങ്ങളിലൊന്നാണ്.
ഇതിനൊരു മികച്ച ഉദാഹരണമാണ് ലിത്വേന്യ കേന്ദ്രമായിട്ടുള്ള കോഫി അഡ്രസ്സ് ഡോട്ട് കോം എന്ന വെബ്സൈറ്റ്. ആകർഷകവും, ലളിതവുമായ ഒരു വെബ്സൈറ്റ് ആണിത്. ഇവിടെ ചെറിയ ഉള്ളടക്കവും, ഏറ്റവും ലളിതമായ ഡിസൈനുമാണ് ഉപയോഗിച്ചിരിക്കുന്നത് ഉപഭോക്താവിൽ നല്ല സ്വാധീനം ഉണ്ടാക്കാനും, കമ്പനിയുടെ ഉത്പന്നങ്ങളെയും, സേവനങ്ങളെയുംക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കാനും ഈ വെബ്സൈറ്റിലൂടെ ഇവർക്ക് സാധിക്കുന്നുണ്ട്.
ചില സമയങ്ങളിൽ കമ്പനികൾക്ക് അവരുടെ സന്ദേശം ഉപഭോക്താവിനെ അറിയിക്കാൻ വാക്കുക്കൾ മാത്രം മതിയാവുകയില്ല. വിവിധങ്ങളായ സേവനങ്ങളും, ഉൽപ്പന്നങ്ങളും നിങ്ങൾക്കുണ്ടാകും. ഒരുതരത്തിലുമുള്ള സങ്കീർണ്ണതയില്ലാതെ, നിങ്ങളുടെ ഉൽപ്പന്നം വളരെ ഫലപ്രദമായി ജനങ്ങൾക്കുമുന്പിൽ പ്രദർശിപ്പിക്കേണ്ടിവരും. ആ സന്ദർഭത്തിലാണ് ഒരു ഗ്രാഫിക്ക് ഡിസൈനറുടെ കഴിവ് പ്രകടമാവുന്നത്. അത്യാകർഷകമായ ഡിസൈനിലൂടെയും, ചാർട്ടിലൂടെയും, മറ്റ് ഗ്രാഫിക്ക് ഉള്ളടക്കങ്ങളിലൂടെയും വളരെ വിശ്വാസയോഗ്യമായ രീതിയിൽ ജനങ്ങളെ അറിയിക്കുന്നു.
ഇത് ചെയ്യുന്ന സന്ദർഭത്തിൽ മനസ്സിൽ ഉണ്ടാകേണ്ടത് ലളിതമായ, ഡിസൈനാണ് വേണ്ടത് എന്ന വസ്തുതയാണ്. അങ്ങനെ ചെയ്താൽ നിങ്ങളുടെ ഉപഭോക്താവിന് അത് കാണുന്ന മാത്രയിൽത്തന്നെ നിങ്ങൾ പറയാൻ ഉദ്ദേശിച്ച കാര്യം സ്പഷ്ടമായി മനസ്സിലാകും.
ഒരു കമ്പനി അപൂർവവും, ആകർഷകവുമായ ഗ്രാഫിക്ക് ഡിസൈനുകളിലൂടെ ജനങ്ങളുമായി സംവദിക്കുമ്പോൾ സ്വാഭാവികമായും അവർ ആകർഷിക്കപ്പെടും. നിങ്ങൾ ചെയ്ത ഡിസൈനിനനുസരിച്ച് അവർ വിലയിരുത്തും. അത് മാത്രമല്ല ഇത് അവരുടെ തീരുമാനമെടുക്കുന്ന നടപടിയെ സ്വാധീനിക്കും. കൂടാതെ ജനങ്ങളെ നിങ്ങളുടെ ബിസിനസ്സിനോട് കൂടുതൽ അടുപ്പിക്കാനും, അതുവഴി വളർച്ചയിലേക്ക് നയിക്കാനും സാധിക്കും. മികച്ച ഡിസൈനുകൾ നിർമിക്കാനുള്ള വ്യക്തമായ ഒരു സ്ട്രാറ്റജി ഉണ്ടാക്കിയെടുക്കേണ്ടത് ഏതൊരു ബിസിനസ്സിനെ സംബന്ധിച്ചും പ്രാധാന്യമേറിയതാണ്.
സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയായ 'ഇവാൻ' തന്നെയെടുക്കുക. മനോഹരമായ രീതിയിലുള്ള ഒരു ബ്രോഷറാണ് അവർ നിർമിച്ചിട്ടുള്ളത്. വളരെ വേഗത്തിൽത്തന്നെ കസ്റ്റമറുടെ ശ്രദ്ധയാകർഷിക്കുന്നവിധത്തിലാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത്. അതിലൂടെ നല്ല മതിപ്പ് സൃഷ്ടിക്കാൻ സാധിച്ചു. സ്വാഭാവികമായും ഇത് കമ്പനിയുടെ സ്വീകാര്യത വർധിക്കാൻ സാഹായകരമാവുകയും ചെയ്യുന്നു.
നിങ്ങളുടെ ബ്രാൻഡ് എന്താണെന്നതിനെപ്പറ്റി ഒരു ധാരണ ജനനങ്ങൾക്കുണ്ടാകേണ്ടത് അതാവശ്യമാണ്. ഓൺലൈൻ മാർക്കറ്റിങ് കൈകാര്യം ചെയ്യുന്ന വ്യക്തികളും ചിത്രങ്ങളുടെ സഹായത്തോടുകൂടിയ കണ്ടന്റാണ് കൂടുതലും ഉപയോഗിക്കുന്നത്. ഡാറ്റ അനാലിസിസ്, ആകർഷകമായ കണ്ടന്റ്, മികച്ച ഡിസൈൻ എന്നിവയുടെ കൃത്യമായ മിശ്രണമാണ് ഡിജിറ്റൽ മാർക്കറ്റിങ് ക്യാമ്പയിനെ വിജയത്തിലേക്ക് നയിക്കുന്നത്. മികച്ച, അത്യാകർഷകമായ ഒരു ഡിസൈൻ ആളുകളിൽ സന്തോഷം ഉണർത്തുന്നു. ഇതുപോലുള്ള ക്രീയേറ്റീവായ ഡിസൈനുകൾ നിരന്തരം സൃഷ്ട്ടിക്കുകയാണെങ്കിൽ, നിങ്ങളുടെ ഉപഭോക്താക്കൾ തന്നെ ഒരുനാൾ കമ്പനിയുടെ ബ്രാൻഡ് അംബാസിഡർമാരായി മാറുന്ന കാഴ്ച നമുക്ക് കാണുവാൻ സാധിക്കും. മാത്രമല്ല നല്ലൊരു ഡിസൈന് ജനനങ്ങൾക്കിടയിലെ ഭൂമിശാസ്ത്രപരമായി നിലനിൽക്കുന്ന അതിരുകളെ അതിലംഘിക്കാനും, വളരെ ഫലപ്രദമായി നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ച് ജനങ്ങൾക്ക് മുൻപാകെ അവതരിപ്പിക്കാനും സാധിക്കും.